റാന്നി നാറാണംമൂഴി ബഡ് സ്കൂളിൽ ഓണ സമ്മാനമായി സ്കൂൾ ബസ് എത്തി; പുത്തൻ വാഹനം തങ്ങൾക്ക് സ്വന്തം എന്നറിഞ്ഞപ്പോൾ ബഡ്സ്കൂളിലെ കുരുന്നുകളുടെ മുഖത്ത് തെളിഞ്ഞത് നക്ഷത്ര പുഞ്ചിരി

New Update

റാന്നി: വിദ്യാലയ മുറ്റത്ത് വന്ന പുത്തൻ വാൻ തങ്ങൾക്ക് സ്വന്തം എന്നറിഞ്ഞപ്പോൾ ബഡ്സ്കൂളിലെ കുരുന്നുകളുടെ മുഖത്ത് തെളിഞ്ഞത് നക്ഷത്ര പുഞ്ചിരി. മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്കൂളിലേക്ക് എത്താൻ പാടുപെടുന്ന കുഞ്ഞുങ്ങൾക്ക് ഓണ സമ്മാനമായി സ്കൂൾ ബസ് നൽകിയതിൽ കുട്ടികൾ എംഎൽഎക്ക് നന്ദി പറഞ്ഞു. 

Advertisment

നാറാണംമൂഴി ബഡ് സ്കൂളിലാണ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 16.2 ലക്ഷം രൂപ ചെലവഴിച്ച പുതിയ സ്കൂൾ ബസ് അഡ്വ പ്രമോദ് നാരായൺ എംഎൽഎ സമ്മാനിച്ചത്.  

പട്ടികജാതി പട്ടിക വർഗ്ഗ കുട്ടികൾ ഉൾപ്പെടെ 78 കുട്ടികളാണ് നാറാണംമൂഴി ബട്ട് സ്കൂളിൽ ഉള്ളത്. മലയോര മേഖലയിൽ പല ഭാഗങ്ങളായിരുന്നു കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്നത് ശ്രമകരമായിരുന്നു. ഇതിനുവേണ്ടി ചിലവാകുന്ന ഓട്ടോ ചാർജ്ജും മറ്റും പാവപ്പെട്ട കുട്ടികളുടെ രക്ഷകർത്താക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു സ്കൂൾ സന്ദർശിച്ചപ്പോൾ കുട്ടികളുടെ ബുദ്ധിമുട്ട് നേരിൽ കണ്ട് മനസ്സിലാക്കിയാണ് റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി എംഎൽഎ പുതിയ ബസ് അനുവദിച്ചത്.

ബസിന്റെ ഉദ്ഘാടനം അഡ്വ പ്രമോദ് നാരായൺ എംഎൽഎനിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് ഗോപി അധ്യക്ഷനായി. ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറ് സോണിയ മനോജ് , ജില്ലാ പഞ്ചായത്തംഗം ജെസ്സി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി തോമസ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജൻ നീറം പ്ലാക്കൽ, സന്ധ്യ അനില്‍, സാംജി ഇടമുറി, മിനി ഡൊമിനിക്, ബഡ് സ്കൂൾ അധ്യാപകൻ കെ ആർ രതീഷ്, പി ടി എ പ്രസിഡൻ്റ് എം പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

 

Advertisment