Advertisment

ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചുള്ള 'അറിയാം അറിയിക്കാം' സെമിനാർ പത്തനംതിട്ടയിൽ നടന്നു

New Update
G

പത്തനംതിട്ട: നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസിന്റെയും സിഎസ്ഐ ചർച്ച് മദ്ധ്യ കേരള മഹാ ഇടവക ഇലന്തൂർ വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചുള്ള 'അറിയാം അറിയിക്കാം' സെമിനാർ പത്തനംതിട്ട റോയൽ ഓഡിറ്റോറിയം വെച്ച് നടന്നു.

Advertisment

സിഎസ്ഐ ചർച്ച് മദ്ധ്യ കേരള മഹാ ഇടവക ഇലന്തൂർ വൈദിക ജില്ല ചെയർമാൻ റവ വർഗ്ഗീസ് മാത്യു ഉദ്ഘാടനം നിർവഹിച്ചു. റവ ഷാജി കെ ജോർജ് അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസ് അഡ്വൈസറി കൗൺസിൽ മെമ്പർ ഫാദർ: ബെന്യാമിൻ ശങ്കരത്തിൽ സംസാരിച്ചു.

കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽനിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ, വായ്‌പകൾ, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവയേ കുറിച്ച് സെമിനാറിൽ ചർച്ചകൾ നടന്നു.

മനുഷ്യാവകാശ പ്രവർത്തകരും, ന്യൂനപക്ഷകാര്യ വിദഗ്ധർ പങ്കെടുത്ത യോഗത്തിൽ റവ ജോണി ആൻഡ്രൂസ്, പ്രെഫസർ ജോർജ് മാത്യു, കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് സംസ്ഥാന വൈസ് ചെയർമാൻ അനീഷ് തോമസ്, റവ ഡീക്കൻ അൽവിൻ സാം, റവ പിജെ റെജി എന്നിവർ പങ്കെടുത്തു.

 

Advertisment