Advertisment

തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതി; സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്ന് തോമസ് ഐസക്കിന് വരണാധികാരിയുടെ താക്കീത്

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
ധന മന്ത്രാലയത്തിന്റെ ഉത്തരവ് കാറ്റില്‍പ്പറന്നു;  പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഉത്തരവിട്ട ധനവകുപ്പ് തന്നെ വാങ്ങിയത് 12 ജീപ്പുകള്‍, വില 96 ലക്ഷം

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് താക്കീത്. സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് വരണാധികാരിയുടെ താക്കീത്.

Advertisment

ഇതുസംബന്ധിച്ച റിപ്പോർട്ട് വരണാധികാരി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തോമസ് ഐസക്കിൻ്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടി.

യുഡിഎഫ് ചെയർമാൻ വർഗീസ് മാമനാണ് ഐസക്കിനെതിരെ പരാതി നൽകിയത്. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ തോമസ് ഐസക്കിൻ്റെ മുഖാമുഖം പരിപാടിയിൽ കുടുംബശ്രീ അംഗങ്ങൾ നിർബന്ധമായും പങ്കെടുക്കണമെന്ന കുന്നന്താനം ഗ്രാമ പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൻ്റെ ഓഡിയോ സന്ദേശം വിവാദമായിരുന്നു.

Advertisment