Advertisment

വനാതിർത്തി മുഴുവൻ സങ്കടങ്ങൾ, കൃഷി മുഴുവൻ തകർത്തു, വന്യജീവി ശല്യം തടയാൻ പിണറായി സർക്കാർ ചെറുവിരൽ അനക്കിയോ? ആൻ്റോ ആൻ്റണി സത്യഗ്രഹ സമരം ഇരുന്നത് കൊണ്ട് മാത്രമാണ് തുലാപ്പള്ളിയില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പത്ത് ലക്ഷം കൊടുക്കാം എന്ന് ധാരണ ഉണ്ടാക്കിയത്; കേരളത്തിൽ ആന ചവിട്ടിക്കൊന്ന പലർക്കും ഈ പണം കൊടുത്തിട്ടില്ലെന്ന് വി ഡി സതീശൻ

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
vd satheesan press meet tvm

റാന്നി: വനാതിർത്തി മുഴുവൻ സങ്കടങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൃഷി മുഴുവൻ തകർത്തു. വന്യജീവി ശല്യം തടയാൻ പിണറായി സർക്കാർ ചെറുവിരൽ അനക്കിയോയെന്നും വി ഡി സതീശൻ ചോദിച്ചു.

നല്ലൊരു വനം മന്ത്രിയുണ്ട്. ഏഴായിരത്തിലധികം പേർക്ക് നഷ്ടപരിഹാരം കൊടുത്തിട്ടില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ആൻ്റോ ആൻ്റണി സത്യഗ്രഹ സമരം ഇരുന്നത് കൊണ്ട് മാത്രമാണ് തുലാപ്പള്ളിയില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പത്ത് ലക്ഷം കൊടുക്കാം എന്ന് ധാരണ ഉണ്ടാക്കിയത്.

കേരളത്തിൽ ആന ചവിട്ടിക്കൊന്ന പലർക്കും ഈ പണം കൊടുത്തിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ജനപ്രതിനിധി വീറോടും വാശിയോടും കൂടി പാവപ്പെട്ടവൻ്റെ കൂടെ നിന്നത് കൊണ്ടാണ് ആവശ്യപ്പെട്ട മുഴുവൻ കാര്യങ്ങളും സമ്മതിച്ചതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Advertisment