വൈബ് ഫോര്‍ വെല്‍നസ് കാമ്പയിന്‍ പത്തനംതിട്ട ജില്ലാതല പ്രീ ലോഞ്ച് ഇന്ന് വൈകിട്ട് 6.15ന് ആറന്മുള സത്രക്കടവില്‍

New Update
vibe 4 wellnes campaign

പത്തനംതിട്ട:ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 2026 ജനുവരി ഒന്നിന് ആരംഭിക്കുന്ന ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നസ് കാമ്പയിന്റെ ജില്ലാതല പ്രീ ലോഞ്ച് ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 6.15 ന് ആറന്മുള സത്രക്കടവില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 

Advertisment

നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എം പി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ്‌കുമാര്‍, പ്രമോദ് നാരായണ്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. 

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

കാമ്പയിനോടനുബന്ധിച്ച് ഇന്ന് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ റോഡ് ഷോ, വൈകിട്ട് 5.30 ന് കോഴഞ്ചേരി ബസ് സ്റ്റാന്‍ഡ് മുതല്‍ ആറന്മുള സത്രക്കടവ് വരെ സൈക്കിള്‍ റാലി എന്നിവ സംഘടിപ്പിക്കും.

Advertisment