തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം രംഗത്ത്. എസ്എഫ്ഐക്കെതിരായ വിമര്‍ശനത്തിലാണ് പ്രതികരണം.
ബിനോയ് വിശ്വം പറഞ്ഞത് വസ്തുതകളല്ലെന്ന് എ എ റഹിം പറഞ്ഞു. ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തി സിപിഐ സെക്രട്ടറി മനസ്സിലാക്കണം. ശക്തമായ മറുപടി പറയാന്‍ ഡിവൈഎഫ്ഐക്ക് അറിയാം. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന ഏറ്റുമുട്ടലിലേക്ക് പോകാന്‍ ഡിവൈഎഫ്ഐ ആഗ്രഹിക്കുന്നില്ല.
ബിനോയ് വിശ്വം ഇരിക്കുന്ന പദവിക്ക് യോജിച്ചതാണോ പ്രസ്താവനയെന്ന് അദ്ദേഹം തന്നെ ആത്മപരിശോധന നടത്തണം. ബിനോയ് വിശ്വത്തിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ജനാധിപത്യ ബോധത്തോടെ കാണുന്നു. എന്നാല്‍ പ്രസ്താവന വസ്തുതാപരമാണോയെന്ന് പരിശോധിക്കണമെന്നും റഹീം ആവശ്യപ്പെട്ടു.