തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെയ്യാറ്റിൻകര യൂണിറ്റിൻ്റെ നേതൃത്വത്തിൽ വ്യാപാര ഭവനു സമീപം സംഘടിപ്പിച്ച 10-മത് ഡോ. അബ്ദുൾ കലാം അനുസ്മരണ യോഗം യൂണിറ്റ് പ്രസിഡൻ്റ് മഞ്ചത്തല സുരേഷിൻ്റെ അദ്ധ്യക്ഷതയിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത് ഉത്ഘാടനം ചെയ്തു.
ന്യൂസ് പേപ്പർ വിതരണം ചെയ്ത് കൊണ്ട് വിദ്യാഭ്യാസം നേടി ശാസ്ത്രലോകത്തു നിന്നും ഭാരതത്തിൻ്റെ പരമോന്നത പദവിയിൽ എത്തിയ ഡോ. അബ്ദുൾ കലാം ഭാരത്തിലെ വിദ്യാർത്ഥികൾക്ക് അഭിമാനവും മാതൃകയുമാണ്.
നെയ്യാറ്റിൻകര വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് തുടർച്ചയായി അനുസ്മരണ ദിനവും ജന്മദിനവും ആചരിക്കുകയും ആഘോഷിക്കുകയും ചെയ്തു വരുന്നുണ്ട്.
തുടർന്നും നടത്തുകയും ചെയ്യുമെന്നും അനുസ്മരിച്ചു കൊണ്ട് ജനറൽ സെക്രട്ടറി ആൻ്റണി അലൻ, ട്രഷറർ ശ്രീധരൻ നായർ, സതീഷ് ശങ്കർ, വിജയൻ കൂട്ടപ്പന ഗോപൻ തുടങ്ങിയവർ പ്രഭാഷണം നടത്തി.