തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ടെത്തിയ കാറാണ് ഇടിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കാർ അമിതവേ​ഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്

New Update
dipin vidhyadharan

തിരുവനന്തപുരം: നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച് പ്രഭാത സവാരിക്കിറങ്ങിയ  കാൽനടയാത്രക്കാരന് ദാരുണാന്ത്യം. ആരോഗ്യ വകുപ്പു ജീവക്കാരനായ മുക്കോല സ്വദേശി ദിപിൻ വിദ്യാധരൻ (43) ആണ് മരിച്ചത്. കല്ലുവെട്ടാൻ കുഴിയിൽ ശനിയാഴ്ച രാവിലെ 5.30 ഓടെയാണ് സംഭവം നടന്നത്.

Advertisment

ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ടെത്തിയ കാറാണ് ഇടിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കാർ അമിതവേ​ഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.