തിരുവനന്തപുരം: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ചന്തയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 71കാരന്‍ മരിച്ചു. മുല്ലുര്‍ വടക്കേപ്ലാവിള ഇടക്കണ്ടത്ത് പുത്തന്‍ വീട്ടില്‍ ഡി. ശ്രീധരന്‍ നാടാര്‍ ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ഒന്‍പതോടെ മുക്കോല ജങ്ഷനിലായിരുന്നു അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ കഴക്കൂട്ടം സ്വദേശി പ്രകാശ്, വാഹനത്തിലുണ്ടായിരുന്ന ഇയാളുടെ സഹോദരി, മുക്കോല സ്വദേശികളായ പ്രമീള, രാജമണി എന്നിവര്‍ക്ക് പരിക്കേറ്റു.
ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ പ്രകാശിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ ചന്തയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ശ്രീധരന്‍ നാടാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചികിത്സയിലിരിക്കെയാണ് മരണം.