New Update
/sathyam/media/media_files/ZuDkfBdCEqvQ9MrJ3aps.jpg)
തിരുവനന്തപുരം; കിളിമാനൂരിന് സമീപം വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൈക പാറേക്കാട്ട് കപ്പലുമാക്കൽ ലൗലി ജോർജ് (58) ആണ് മരിച്ചത്.
Advertisment
മകൻ ജസ്റ്റിനെ(24) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ മാലി സ്വദേശിനി ഷരീഫ അലിയെയും(53) പരിക്കുകളോടെ ഗോകുലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ നാലു മണിയോടെ ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
ലൗലിയുടെ ഭര്‍ത്താവ് ജോര്‍ജ്ജുകുട്ടി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് പൈകയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ലൗലിയുടെ സംസ്‌ക്കാരം പിന്നീട് നടക്കും.