വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ പോലീസ് നടപടി എടുക്കാത്തതിൽ പ്രതിഷേധം ; യുവമോർച്ചയുടെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി ; ജനുവരി നാലിന് പാപ്പാല ജംഗ്ഷനിൽ ഉണ്ടായ അപകടത്തിലാണ് ദമ്പതികൾക്ക് ജീവൻ നഷ്ട്ടമായത്

യുവമോർച്ച കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

New Update
couples-accident

കിളിമാനൂർ : കിളിമാനൂരിന് സമീപം  പാപ്പാല ജംഗ്ഷനിൽ വെച്ച് ജനുവരി നാലിന് നടന്ന വാഹനാപകടത്തിൽ ദമ്പതികൾ മരണപ്പെട്ടിട്ടും വാഹനം ഓടിച്ച ആളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധമുയരുന്നു.

Advertisment

യുവമോർച്ച കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തിൽ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക്  മാർച്ച് നടത്തി.

അപകടത്തിൽ പെട്ട ഉടനെ തന്നെ ദമ്പതികളിലെ ഭാര്യക്ക് ജീവൻ നഷ്ട്ടമായിരുന്നു. 

കഴിഞ്ഞ ദിവസം രാത്രി ചികിത്സയിലായിരുന്ന ഭർത്താവ് രഞ്ജിത്തും മരണപ്പെട്ട സാഹചര്യത്തിലാണ് യുവമോർച്ച പ്രതിഷേധവുമായി രംഗത്ത് വന്നത്. 

വിഷയത്തിൽ പോലീസ്  അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടാണ് യുവമോർച്ച  പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. പി. സുധീർ   ബിജെപി തിരുവനന്തപുരം നോർത്ത് ജില്ല പ്രസിഡൻ്റ് റെജി കുമാർ 
യുവമോർച്ച  ജില്ല പ്രസിഡന്റ്‌ സൂര്യ കൃഷ്ണൻ. കിളിമാനൂർ ബിജെപി മണ്ഡലം പ്രസിഡന്റ്‌ അഡ്വ ഷൈൻ ദിനേശ്  യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ ജിതിൻ എന്നിവർ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു .

Advertisment