റീകൗണ്ടിങ് പൂര്‍ത്തിയായി; ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് തന്നെ വിജയി; ലീഡ് 685 വോട്ട് മാത്രമെന്ന് റിപ്പോര്‍ട്ട്‌

നേരത്തെ  984 പോസ്റ്റൽ വോട്ടുകൾ അസാധുവാക്കിയിരുന്നു.എൽഡിഎഫ് പോസ്റ്റൽ വോട്ടുകളുടെ റീ കൗണ്ടിങ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് റീകൗണ്ടിങ് നടത്തിയത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
adoor prakash

തിരുവനന്തപുരം: റീകൗണ്ടിങിലും ആറ്റിങ്ങലില്‍ യുഡിഎഫിന് തന്നെ ജയം. വെറും 685 വോട്ടിനാണ് യുഡിഎഫിന്റെ അടൂര്‍ പ്രകാശ് വിജയിച്ചത്. 328051 വോട്ടുകളാണ് അടൂര്‍ പ്രകാശ് നേടിയത്. എല്‍ഡിഎഫിന്റെ വി ജോയ് 327366 വോട്ടുകള്‍ സ്വന്തമാക്കി. മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ വി. മുരളീധരനും ശക്തമായ മത്സരം കാഴ്ചവച്ചു. 311779 വോട്ടുകളാണ് മുരളീധരന്‍ നേടിയത്.

Advertisment

നേരത്തെ  984 പോസ്റ്റൽ വോട്ടുകൾ അസാധുവാക്കിയിരുന്നു.എൽഡിഎഫ് പോസ്റ്റൽ വോട്ടുകളുടെ റീ കൗണ്ടിങ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് റീകൗണ്ടിങ് നടത്തിയത്.

Advertisment