മതേതര രാജ്യത്തിന് യോജിക്കാത്ത നടപടി; വി മുരളീധരന്റെ പ്രചാരണ ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ യുഡിഎഫ്; മുരളീധരനെതിരെ പരാതി നല്‍കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് അടൂര്‍ പ്രകാശ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
adoor Untitlled.jpg

തിരുവനന്തപുരം: ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വി മുരളീധരന്റെ പ്രചാരണ ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ യുഡിഎഫ്. മതേതര രാജ്യത്തിന് യോജിക്കാത്ത നടപടിയാണിതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് എംപി പ്രതികരിച്ചു. മുരളീധരനെതിരെ പരാതി നല്‍കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

Advertisment

 പ്രചാരണ ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ചേര്‍ത്തതിനെതിരെ എല്‍ഡിഎഫ് ആണ് ആദ്യം രംഗത്തെത്തിയത്. പെരുമാറ്റ ചട്ട ലംഘനമെന്ന് കാട്ടി എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കുകയായിരുന്നു.

പിന്നാലെയാണ് യുഡിഎഫും രംഗത്തെത്തിയത്. വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിന് സമീപം വെച്ച ബോര്‍ഡിലാണ് വി മുരളീധരനും നരേന്ദ്ര മോദിക്കുമൊപ്പം വിഗ്രഹത്തിന്റെ ചിത്രവും ചേര്‍ത്തത്.