/sathyam/media/media_files/2025/11/14/harris-2025-11-14-21-13-41.jpg)
കായംകുളം : കേന്ദ്ര സർക്കാരിന്റെ ആസൂത്രണ വകുപ്പിന് കീഴിലുള്ള ഭാരത് സേവക് സമാജ് ഹോണർ ദേശീയ പുരസ്‌കാരം സാമൂഹിക പ്രവർത്തകനും പ്രാദേശിക ചരിത്ര ഗവേഷകനുമായ കായംകുളം സ്വദേശി അഡ്വ. ഒ. ഹാരിസിന് ലഭിച്ചു.
ഓണാട്ടുകരയുടെയും കായംകുളത്തിന്റെയും രാജവംശം മുതൽക്കുള്ള ചരിത്രം ആയിരത്തോളം ലക്കങ്ങളിലായി സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതിനും സാമൂഹിക സാംസ്‌കാരിക മേഖകളിലെ പ്രവർത്തനങ്ങൾക്കുമാണ് പുരസ്‌കാരം നൽകിയത്.
നവംബർ 12 ന് ഭാരത് സേവക് സമാജ് തിരുവനന്തപുരം കവടിയാറിലെ ആസ്ഥാനത്തെ സത് ഭാവന ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ പുരസ്‌കാരം സമ്മാനിച്ചു.
ദേശനിർമ്മാണ പ്രിക്രിയയിലും സാമൂഹിക വികസനത്തിനും വേണ്ടി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നൽകുന്ന ബഹുമതിയാണിത്. കായംകുളം ബാർ അസോസിയേഷൻ സെക്രട്ടറിയാണ് അഡ്വ.ഒ.ഹാരിസ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us