/sathyam/media/media_files/2025/01/20/img-20250120-wa0069.jpg)
തിരുവനന്തപുരം: പുതിയതുറ ഗ്രാമത്തിന്റെ എക്കാലത്തെയും സ്ത്രീപക്ഷ അടയാളപ്പെടുത്തലായ അഡ്വ.ഷെറിൻ സുരേഷിനു ജന്മനാടിന്റെ ആദരവ്.
പൊതു ഇടങ്ങൾ സ്ത്രീ സൗഹാർദ്ദമാക്കുന്ന ഉറച്ച ചുവടുകളുമായി, പുരുഷമേധാവിത്വത്തിന്റെ മേൽക്കോയ്മ നിറഞ്ഞു നിന്നിരുന്ന രാഷ്ട്രീയ ഇടങ്ങളിലും പൊതു രംഗങ്ങളിലും കാൽനൂറ്റാണ്ട് മുന്നേ വനിതാ നേതാവായി,
സധൈര്യം സമൂഹത്തോട് സംവദിച്ചും പ്രസംഗിച്ചും പ്രവർത്തിച്ചും ജന മധ്യത്തിൽ നിറഞ്ഞുനിൽക്കുന്ന ഷെറിന് പുതിയതുറയിൽ സംഘടിപ്പിക്കപ്പെട്ട വനിതാ ജംഗ്ഷൻ പരിപാടിയിൽ കരുംകുളം ഗ്രാമപഞ്ചായത്തിന്റെ സ്നേഹാദരവുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡ സൈമൺ സമ്മാനിച്ചു.
കരുംകുളം ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിത പഞ്ചായത്ത് പ്രസിഡന്റ്, പുതിയതുറ ഗ്രാമത്തിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് എന്നീ നിലകളിൽ മറ്റാർക്കും അവകാശപ്പെടാനാകാത്ത വിധമുള്ള ചരിത്രപരമായ നേട്ടത്തിന് ഉടമകൂടിയാണ് നെയ്യാറ്റിൻകര കോടതിയിലെ അഭിഭാഷകയായ ഷെറിൻ.
കടലോര ഗ്രാമമായ പുതിയതുറxയിൽ സംഘടിപ്പിച്ച വനിതാ ജംഗ്ഷൻ പ്രോഗ്രാമിൽ വിശിഷ്ടാ തിഥിയായി എത്തിയപ്പോഴാണ് ജന്മനാട് സ്നേഹാദരവുകൾ കൊണ്ട് ഷെറിനെ വരവേറ്റത്.
ബിഎസ്എൻഎൽ ഉദ്യോഗസ്ഥനും സംഗീതജ്ഞനുമായ ടി.ടി.സുരേഷ് ആണ് ഷെറിന്റെ ഭർത്താവ്. കോളേജ് വിദ്യാർത്ഥിനി ശ്രുതി, പ്ലസ് ടു വിദ്യാർഥി സാരംഗ് എന്നിവർ മക്കളാണ്.