Advertisment

ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ സിഎഎ പിന്‍വലിക്കും, ഇക്കാര്യം രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പലവട്ടം പറഞ്ഞു കഴിഞ്ഞു; ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന് അന്ത്യം കുറിക്കുമെന്ന് എ കെ ആന്റണി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ഈ കാറ്റൊന്നും കാറ്റല്ല : ഒരിക്കല്‍  ആറടി മണ്ണിൽ കുഴിച്ചു മൂടാൻ പോയ കോൺ​ഗ്രസ്  ഉയര്‍ത്തെഴുന്നേറ്റതാണ്: കോൺ​ഗ്രസിനെ രാ​ഹുൽ തന്നെ നയിക്കണമെന്ന് എ കെ ആന്‍റണി

തിരുവനന്തപുരം: ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ സിഎഎ പിന്‍വലിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഇക്കാര്യം രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പലവട്ടം പറഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കല്‍ക്കൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ പലതും സംഭവിക്കാം. എന്ത് വന്നാലും കേന്ദ്രത്തില്‍ മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാവുക സാധ്യമല്ല. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന് അന്ത്യം കുറിക്കുമെന്നും എ കെ ആന്റണി പറഞ്ഞു.

Advertisment