Advertisment

‘നവകേരള ജാഥ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും മഹാത്ഭുതമായി മാറും’; യുഡിഎഫ് നേതാക്കൾ ആശങ്ക കൂടി ആശുപത്രിയിലെന്ന് എകെ ബാലൻ

New Update
cvv

തിരുവനന്തപുരം:  നവകേരള ജാഥ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും മഹാത്ഭുതമായി മാറുമെന്ന് സിപിഐഎം നേതാവ് എകെ ബാലന്‍. യുഡിഎഫിലെ പല നേതാക്കളും ഇപ്പോള്‍ ആശുപത്രിയില്‍ ആണ്.

Advertisment

അവര്‍ക്ക് ആശങ്ക കൂടിക്കൂടി വരികയാണ്. ഒരു ലീഗ് നേതാവ് പരിപടിയില്‍ പങ്കെടുത്തു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

കേരളത്തിന്റെ ചരിത്രത്തില്‍ ഇത്തരത്തില്‍ ഒരു തള്ളിച്ച ഉണ്ടായിട്ടില്ല. ക്യാബിനറ്റ് ബസിന് വലിയ പ്രചാരണം മാധ്യമങ്ങള്‍ നല്‍കി. ബസിനെ കുറിച്ച് താന്‍ പറഞ്ഞതിന് കുറേ പരിഹാസം തൊടുത്തുവിട്ടു. ആ ബസ് പരിപാടി കഴിഞ്ഞാലും സ്വീകരിക്കപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുറച്ച് കഴിഞ്ഞാലാണ് ഇതിന്റെ വില ആളുകള്‍ക്ക് മനസിലാവുക. സാധാരണ നിലയിലുള്ള ഒരു ടൂറിസ്റ്റ് ബസിന്റെ സൗകര്യം പോലും ആ ബസിനില്ല

നവകേരള യാത്ര പാലക്കാട് എത്തുമ്പോള്‍ യുഡിഎഫില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. യുഡിഎഫ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് 50000 രൂപ തന്നു. കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥ് അടക്കം പ്രമുഖര്‍ പങ്കെടുക്കും.

ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചില്ല. അവര്‍ വരാന്‍ താല്‍പ്പര്യപ്പെടുന്നില്ല, തങ്ങള്‍ വിളിച്ചിട്ടുമില്ല. പക്ഷേ, കോണ്‍ഗ്രസ്സിനൊപ്പം അധികനാള്‍ നില്‍ക്കാന്‍ ലീഗിന് പറ്റില്ല. കൂടുതല്‍ നേതാക്കള്‍ വരും നാള്‍ എല്‍ഡിഎഫിനൊപ്പം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment