തിരുവനന്തപുരം: രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ റോഡ് ഷോയില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്.
ജീപ്പ് ഉടമയുടെ ആര്‍സി ബുക്ക് റദ്ദാക്കിയേക്കും. സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ ഈടാക്കാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. മറ്റു നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. ഇതിന്റെ അന്വേഷണ ചുമതല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് നല്‍കി.
നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പില്‍ ആകാശ് തില്ലങ്കേരി വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡീയോയാണ് സമൂഹ മാധ്യമത്തില്‍ പ്രചരിച്ചത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.