/sathyam/media/media_files/2025/10/10/fb52da5a-1415-479e-9a70-1ff71ae2ee78-2025-10-10-23-18-31.jpg)
തിരുവനന്തപുരം: ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനങ്ങൾ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ശക്തമായി മുന്നേറുന്നതിന്റെ ഭാഗമായി കുടുംബ യൂണിറ്റ് തലം മുതൽ സംഘടനയ്ക്ക് കൂടുതൽ കരുത്തേകുവാൻ യോഗത്തിന്റെ നേതൃത്വത്തിൽ ശാഖാ നേതൃസംഗമങ്ങൾ സംഘടിപ്പിക്കുന്നു.
എസ്.എൻ.ഡി.പി യോഗം ശിവഗിരി, ആറ്റിങ്ങൽ, ചിറയിൻകീഴ് യൂണിയനുകളുടെ കീഴിലുള്ള ശാഖ ഭാരവാഹികൾ, കുടുംബ യൂണിറ്റ് ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ്മെൻ്റ് ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന ശാഖാ നേതൃസംഗമം 2025 ഒക്ടോബർ 12 ഞായർ രാവിലെ 9 മണിയ്ക്ക് വർക്കല വട്ടപ്പാംമൂട് മൂകാംബിക ആഡിറ്റോറിയത്തിൽ വച്ച് നടക്കും
കാലഘട്ടത്തിനൊപ്പമുള്ള വെല്ലുവിളികളെ അതിജീവിച്ച് സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കുവാൻ കഴിയുന്ന നിലയിലേയ്ക്ക് ഓരോ നേതാക്കന്മാരേയും പ്രാപ്തരാക്കുന്നതിന് ഈ നേതൃ മഹാസംഗമം സാക്ഷ്യം വഹിക്കുമെന്ന് യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്. ആർ.എം, ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ, വൈസ് പ്രസിഡന്റ് പ്രദീപ് സഭാവിള, ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് ഗോകുൽദാസ്, ശിവഗിരി യൂണിയൻ പ്രസിഡന്റ് ജയപ്രകാശൻ, ശിവഗിരി യൂണിയൻ വൈസ് പ്രസിഡന്റ് ജി.തൃദീപ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.