/sathyam/media/media_files/3vmRfteY3XyTsy0gdfHa.jpg)
തിരുവനന്തപുരം: പന്തീരങ്കാവില്‍ നവവധുവിന് ഭര്‍തൃവീട്ടില്‍ പീഡനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേസില്‍ രാജ്ഭവന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പന്തീരങ്കാവ് വിഷയം ഇന്നലെയാണ് ശ്രദ്ധിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം പെണ്‍കുട്ടിയെ കാണാന്‍ പോവുന്നത് തീരുമാനിക്കും.
സംഭവം സമൂഹത്തിന് നാണക്കേടാണ്. അതിനെ കുറിച്ച് സംസാരിക്കുന്നത് തന്നെ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. എങ്ങനെയാണ് ഇങ്ങനെ മനുഷ്യത്വം ഇല്ലാതെ പെരുമാറാന്‍ കഴിയുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.
സിഎഎ വിഷയത്തില്‍ മുന്‍കാലങ്ങളിലെ പ്രധാനമന്ത്രിമാര്‍ പറഞ്ഞിരുന്നു, ഇന്ന് അത് നടപ്പിലായെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും രാഷ്ട്രപതിയോട് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.