തിരുവനന്തപുരം: മാല മോഷണ കേസിൽ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 36 വര്‍ഷത്തിനുശേഷം പിടിയില്‍. പാപ്പനംകോട് അരുവാക്കോട് മിനി ഹൗസിൽ സന്തോഷാണ് (57) പിടിയിലായത്.
1988-ൽ ഉദിയൻകുളങ്ങര സ്റ്റാൻലി ആശുപത്രിയിലെ ജീവനക്കാരിയുടെ മാല മോഷ്ടിച്ച കേസില്‍ ഇയാളെ പിടികൂടിയിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം കടന്നുകളഞ്ഞു. പൊലീസ് പലതവണ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.