Advertisment

കലാകിരീടത്തിൽ മുത്തമിട്ട് തിരുവനന്തപുരം നോർത്ത് ഉപജില്ല

New Update
G

തിരുവനന്തപുരം: കലയുടെ ലാവണ്യ ഭാവങ്ങൾ പെയ്തിറ ങ്ങിയ വേദികളിൽ ബാല്യകൗമാരങ്ങൾ ആഘോഷത്തിന്റെ അലകൾ വിരിയിച്ച് നൃത്തമാടിയ തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിന് നെയ്യാറിൻ തീരത്ത് സ്നേഹാരവങ്ങളോടെ കൊടിയിറങ്ങി.

Advertisment

കിരീട ജേതാക്കളും കാണികളും തിങ്ങിനിറഞ്ഞ നെയ്യാറ്റിൻകര ബോയ്സ് എച്ച്എസ് എസിൽ നടന്ന സമാപന സമ്മേളനം നെയ്യാറ്റിൻകരയുടെ പ്രിയങ്കരനായ എംഎൽഎ കെ.ആൻസലൻ ഉദ്ഘാടനം ചെയ്തു.

കലോത്സവ പതാക ഉയർത്തൽ ചടങ്ങ് വിവാദമാക്കാൻ ചില ശ്രമങ്ങൾ നടന്നതായി അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ആരുടെയും പ്രേരണയില്ലാതെയാണ് പ്ലസ് വൺ വിദ്യാർഥി കൊടിമരത്തിൽ കയറിതെന്നും ഫയർ ആൻഡ് റെസ്ക്യൂ പരിശീലനമടക്കം ലഭിച്ചിട്ടുള്ള വിദ്യാർഥിയുടെ ഇടപെടൽ അവസരോ ചിതമായിരുന്നു.

അതിനെ ചില തത്പരകക്ഷികൾ പെരുപ്പിച്ച് കാട്ടുകയും ചില മാധ്യമങ്ങൾ അത് വിവാദമാക്കാൻ ശ്രമിച്ചു പരാജയപ്പെടുകയും ചെയ്തു. ഇത് ശരിയായ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ രാജമോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രിയസുരേഷ്, കൗൺസിലർമാരായ എം.എ.സാദത്ത്, എൻ.കെ. അനിതകുമാരി, ആർ. അജിത, മഞ്ചത്തല സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. ഡിഡിഇ സുബിൻപോൾ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സിജോവ് സത്യൻ നന്ദിയും പറഞ്ഞു.

നെയ്യാറിൻ തീരത്തെ കലയുടെ നഗരിയാക്കിയ റവന്യൂ ജില്ലാ ഉത്സവത്തിൽ കലാകിരീടത്തിൽ മുത്തമിട്ട് തിരുവനന്തപുരം നോർത്ത് ഉപജില്ല ഓവ റോൾ ചാമ്പ്യന്മാരായി.

പ്രധാന വേദിയി ലുൾപ്പെടെ ഇന്നലെ പുലർച്ച വരെ നീണ്ട വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 885 പോയിന്റ് സ്വന്തമാക്കിയാണ് നോർത്ത് കിരീടമണിഞ്ഞത്.

869 പോയിന്റുമായി തിരുവനന്തപുരം സൗത്ത് രണ്ടാം സ്ഥാനം നേടി. ആദ്യ രണ്ടു ദിനങ്ങളിൽ പോയിന്റ് പട്ടികയിൽ മുന്നിട്ടു നിന്ന കിളിമാനൂർ ഉപജില്ല മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

283 പോയിന്റുകൾ നേടി കലോത്സവത്തിലെ മികച്ച സ്കൂളായി വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ തെരഞ്ഞെടു ക്കപ്പെട്ടു.

രണ്ടാം സ്ഥാനം എസ്കെവിഎച്ച്എസ് നന്ദിയോട് (229) നേടി. കെടിസിസി ഇഎം എച്ച്എ സ്എസ് കടുവയിൽ (207) മൂന്നാം സ്ഥാനം കരസ്ഥമാക്കി. 

അവസാന ദിവസത്തെ നൃത്ത മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് ആദ്യ മൂന്ന് ദിനങ്ങളിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം നോർത്ത് കിരീട ജേതാക്കളായത്. 

നൃത്ത വേദികളിൽ പട്ടം ഗവ.മോഡൽ ഗേൾസ് സ്കൂൾ വിദ്യാർത്ഥിനികളുടെ വിജയക്കുതിപ്പ് നോർത്തിനു കിരീടം നേടിക്കൊടുത്തു.

169 പോയിന്റാണ് സ്കൂളിലെ കുട്ടികൾ നേടിയത്. ഈ വർഷം കലോത്സവത്തി ലുൾപ്പെടുത്തിയ ഗോത്രകലകളായ ഇരുള നൃത്തം, മലയപുലയ ആട്ടം, പണിയ നൃത്തങ്ങളിൽ എച്ച്എസ്, എച്ച് എസ്എസ് വിഭാഗങ്ങളിൽ പട്ടം ഗേൾസ് പോയിന്റുകൾ തൂത്തുവാരിയതോടെ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ തിരുവനന്തപുരം സൗത്തിന് കിരീടം നഷ്ടമായി.

യുപി വിഭാഗത്തിൽ 154 പോയിന്റുമായി ആറ്റിങ്ങൽ ഉപജില്ല ഒന്നാമതെത്തി. 152 പോയിന്റുമായി കിളിമാനൂർ രണ്ടാം സ്ഥാനത്തും. 

എച്ച്എസ് വിഭാഗത്തിൽ 362 പോയിന്റുമായി കിളിമാനൂർ ചാമ്പ്യനായപ്പോൾ 348 പോയിന്റുമായി സൗത്ത് ഉപജില്ല എച്ച്എസ് വിഭാഗത്തി ൽ റണ്ണറപ്പായി.

എച്ച്എസ്എസ് വിഭാഗ ത്തിൽ 399 പോയിന്റുമായി നോർത്തും 382 പോയിന്റുമായി സൗത്തും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി.

യുപി വിഭാഗത്തിൽ നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം (38), എച്ച്എസ് വിഭാഗ ത്തിൽ കാർമൽ ഹയർ സെക്കൻഡി സ്കൂൾ(103) എച്ച്എസ്എസ് വിഭാഗത്തിൽ നന്ദിയോട് എസ്കെവിഎച്ച്എസ്എ സും (157) മികച്ച സ്കൂളുകളായി തിളങ്ങിനിൽക്കുന്നു.

 

 

 

 

Advertisment