തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളികളുടെ മൃതദേഹം വീട്ടിലെത്തിച്ചു.
ആര്യയുടെയും, ദേവിയുടെയും മൃതദേഹം തിരുവനന്തപുരത്തെ വീടുകളിലാണ് എത്തിച്ചത്. ഇരുവരുടേയും മൃതദേഹം ഇന്ന് സംസ്കരിക്കും. ആര്യയുടെ മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിക്കും.
ദമ്പതിമാരും മകളും ആണെന്ന് പറഞ്ഞാണ് മൂവരും മുറിയെടുത്തത്. ആര്യ മകളാണെന്ന് പറഞ്ഞാണ് മുറിയെടുത്തത്. എന്നാല്‍, ഇതിനുള്ള രേഖകള്‍ നല്‍കിയില്ല. മാര്‍ച്ച് 28നാണ് മൂവരും ഹോട്ടലില്‍ മുറിയെടുത്തതെന്ന് എസ്പി. പറഞ്ഞു. മാര്‍ച്ച് 31വരെ മൂവരെയും ഹോട്ടല്‍ ജീവനക്കാര്‍ പുറത്ത് കണ്ടിരുന്നു.