Advertisment

ആര്യ ആരോടും പെട്ടെന്ന് അടുക്കാത്ത സ്വഭാവക്കാരി, സ്കൂളിൽ നിന്ന് വന്നാൽ നേരെ വീട്ടിലേക്ക് കയറി പോവുകയല്ലാതെ ആരുമായും സംസാരിച്ചു നിൽകുന്ന പ്രകൃതം അല്ല; സ്കൂളിൽ നിന്ന് ടൂർ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്; ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
arya1Untitleeed.jpg

തിരുവനന്തപുരം: മലയാളികളായ മൂന്ന് പേർ അരുണാചൽ പ്രദേശിൽ മരിച്ച സംഭവത്തിൽ പ്രതികരിച്ച് മരിച്ച ആര്യയുടെ മാതാപിതാക്കൾ. ആരോടും പെട്ടെന്ന് അടുക്കാത്ത സ്വഭാവക്കാരിയാണ് ആര്യ എന്നും മാതാപിതാക്കൾ പ്രതികരിച്ചു.

Advertisment

സ്കൂളിൽ നിന്ന് ടൂർ പോവുകയാണെന്ന് പറഞ്ഞാണ് ആര്യ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുകൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്യയുടെ പിതാവ് അനിൽ കുമാർ ലാറ്റക്സിലെ ഉദ്യോ​ഗസ്ഥനായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ ഫ്രഞ്ച് അധ്യാപികയായിരുന്ന ആര്യ ആരോടും പെട്ടെന്ന് അടുക്കുകയും ആരുമായും പെട്ടെന്ന് സംസാരിക്കുകയും ചെയ്യാത്ത പ്രകൃതക്കാരിയായിരുന്നെന്നും പ്രദേശവാസികൾ പറഞ്ഞു. സ്കൂളിൽ നിന്ന് വന്നാൽ തന്നെ നേരെ വീട്ടിലേക്ക് കയറിപോവുകയല്ലാതെ ആരുമായും സംസാരിച്ചു നിൽകുന്ന പ്രകൃതം അല്ലെന്നും നാട്ടുകാർ പറഞ്ഞു.

ആര്യയുടെ വിവാഹം അടുത്ത മാസം നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ആര്യയുടെ മരണവാർത്ത കുടുംബത്തെ തേടി എത്തിയത്. തിരുവനന്തപുരം വൈകുണ്ഠം കല്യാണമണ്ഡപത്തിൽ വച്ച് മകളുടെ വിവാഹം നടത്താൻ മാതാപിതാക്കൾ വളരെ നേരത്തെ തന്നെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ആര്യയുടെ വിവാ​ഹ നിശ്ചയം നടന്നത്.

Advertisment