Advertisment

മലയാളി ദമ്പതിമാരുടെയും അധ്യാപികയുടെയും മരണം; 'ബ്ലാക് മാജിക്' സ്വാധീനം അന്വേഷിക്കും

New Update
black magic Untitleeed.jpg

തിരുവനന്തപുരം: മലയാളികളായ ദമ്പതിമാരെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിൽ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 'ബ്ലാക് മാജിക്' സ്വാധീനം അന്വേഷിക്കും. കോട്ടയം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, വട്ടിയൂര്‍ക്കാവ് സ്വദേശിയായ സുഹൃത്ത് ആര്യ എന്നിവരെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് ആര്യ.

Advertisment

മാര്‍ച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ഇതോടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്‍ത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലാക്കിയിരുന്നു. വിമാനത്തിൽ മൂവരും ഗുവാഹത്തിയിലേക്ക് കടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. 

ദമ്പതികൾ വിനോദയാത്രക്കായി പോകുന്നുവെന്നാണ് വീട്ടിൽ പറഞ്ഞത്. അതുകൊണ്ടു തന്നെ ബന്ധുക്കൾ അന്വേഷിച്ചിരുന്നില്ല. പിന്നീട് ഫോൺ കോളുകളോട് പ്രതികരിക്കാതായതോടെയാണ് പരാതികൊടുത്തത്.

ഇവർ മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്റര്‍നെറ്റിൽ സെർച്ച് ചെയ്തിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേരള പൊലീസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അസം പൊലീസാണ് മൂവരുടെയും ശരീരം ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ കണ്ടെത്തുന്നത്.

പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ ബാലൻ മാധവന്റെ മകളാണ് ദേവി. ആര്യ ജോലി ചെയ്യുന്ന സ്കൂളിലെ ജർമ്മൻ ഭാഷ അദ്യാപികയായും ദേവി ജോലി ചെയ്തിരുന്നു. മരണത്തിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും ഇരുവരും തമ്മിൽ കുടുംബ പരമായ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും ദേവിയുടെ പിതാവ് ബാലൻ മാധവൻ പറഞ്ഞു.

മുറിയിൽ നിന്ന് ലഭിച്ച രേഖകൾ പ്രകാരമാണ് പൊലീസ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾക്കൊപ്പം അത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം കേരള പൊലീസിനെ അറിയിച്ചത്.

ഇവരുടെ ശരീരത്തിൽ വ്യത്യസ്ത രീതിയിൽ മുറവുകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. മുറിവുകളിൽ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

നവീൻ, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരെങ്കിലും, ബ്ലാക് മാജിക്കിനായി സ്വാധീനിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. കൂടാതെ, അരുണാചൽ പ്രദേശ് എന്തിന് തെരെഞ്ഞെടുത്തുവെന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisment