Advertisment

തിരുവനന്തപുരത്ത് ബൈക്കിലെത്തിയ സംഘം നടത്തിയ ബോംബേറിൽ രണ്ടുപേർക്ക് പരിക്ക്

സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. തുമ്പ നെഹ്രു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് അപ്പൂസ് എന്നിവർക്കാണ് പരിക്കേറ്റത്.

New Update
57577

തിരുവനന്തപുരം: തുമ്പ നെഹ്‌റു ജംഗ്ഷനിൽ രണ്ടു ബൈക്കുകളിലെത്തിയ നാലം​ഗസംഘം നാടൻ ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. 

Advertisment

സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. തുമ്പ നെഹ്രു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് അപ്പൂസ് എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാവിലെ 11.45-ഓടെയാണ് സംഭവം നടന്നത്. തുമ്പ പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

പരിക്കേറ്റ രണ്ടുപേരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതിൽ അഖിൽ കാപ്പ കേസ് ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. 

Advertisment