Advertisment

മയക്കുമരുന്ന് നൽകി കുട്ടികളെ പീഡിപ്പിച്ചിരുന്നു; കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ മനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ

സെലക്ഷന്‍ നല്‍കാന്‍ പണം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു. അവസരം നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുവെന്ന് ആരോപണമുണ്ട്. പെണ്‍കുട്ടികളുടെ മൊഴി വിശദമായി പരിശോധിക്കും.

New Update
manu Untitledja

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ മനു പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടികള്‍ രംഗത്ത്. ആറ് പെണ്‍കുട്ടികളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മയക്കുമരുന്ന് നല്‍കിയാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്നാണ് ആരോപണം.

Advertisment

സെലക്ഷന്‍ നല്‍കാന്‍ പണം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു. അവസരം നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുവെന്ന് ആരോപണമുണ്ട്. പെണ്‍കുട്ടികളുടെ മൊഴി വിശദമായി പരിശോധിക്കും.

നിലവില്‍ നാല് കേസുകളിലായി മനു മൂന്നു ദിവസത്തെ കസ്റ്റഡിയിലാണ്. രണ്ടു കേസുകളില്‍ പൊലീസ് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. 

Advertisment