/sathyam/media/media_files/BdhvaGU8tKVTY97LINVz.jpg)
തിരുവനന്തപുരം: നവകേരള' യാത്ര പരാജയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തീര്‍ത്തും രാഷ്ട്രീയ പരിപാടിയാണ് നടക്കുന്നത്. ജനങ്ങളുടെ ഒരു പരാതിയും പരിഗണിക്കുന്നില്ല. വാഹനമല്ല, മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് മ്യൂസിയത്തില്‍ സൂക്ഷിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
'നവകേരള സദസ്സ്' തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു രാഷ്ട്രീയ പരിപാടി മാത്രമാണ്. സര്‍ക്കാര്‍ നിര്‍ബന്ധിച്ച് കൊണ്ടുവരുന്നവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. സദസ്സിന്റെ പേരില്‍ നടക്കുന്നത് വന്‍ പണപ്പിരിവ്. പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെ വന്‍തുകയാണ് പിരിച്ചെടുക്കുന്നത്. തലപ്പാവ് ധരിച്ച മുഖ്യമന്ത്രി രാജഭരണകാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ജനങ്ങളുടെ ഒരു പരാതിയും ഇതില്‍ പരിഗണിക്കില്ല. പരാതി വാങ്ങണമെങ്കില്‍ ഓണ്‍ലൈനായി വാങ്ങാം. എന്തിനാണ് ഇത്രയും പണം മുടക്കി മാമാങ്കം നടത്തുന്നത്? ആഡംബരമില്ലെങ്കില്‍ എന്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസിന് ഒന്നരക്കോടി രൂപ ചെലവിടണം? ആഡംബര വാഹനം ഓടിക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ശമ്പളം ലഭിച്ചോയെന്ന് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എ.കെ ബാലന്‍ പറഞ്ഞതുപോലെ വാഹനമല്ല മ്യൂസിയത്തില്‍ വയ്ക്കേണ്ടത്. പകരം ഈ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മ്യൂസിയങ്ങളില്‍ സൂക്ഷിച്ചാല്‍ കാണാന്‍ ജനം ഒഴുകിയെത്തുമെന്നും അദ്ദേഹം പരിഹസിച്ചു.