തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ശ്രീകാരുണ്യ സ്‌പെഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റലില്‍ കോളറ ബാധിച്ച് ഒരു മരണം. ഛര്‍ദിയും വയറിളക്കവും ബാധിച്ചാണ് അന്തേവാസികളില്‍ ഒരാള്‍ മരിച്ചത്. ആറുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭിന്നശേഷിക്കാര്‍ താമസിക്കുന്ന സ്‌കൂളിന്റെ തവരവിളയിലെ ഹോസ്റ്റലിലെ അന്തേവാസി അനു (26) വാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അനു മരിച്ചെങ്കിലും വിവരം തിങ്കളാഴ്ച മാത്രമാണ് പുറത്തറിഞ്ഞത്.
ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. അനുവിന്റെ മരണവും കോളറ ബാധിച്ചതുമൂലമാണെന്നാണ് സംശയിക്കുന്നത്. അനുവിന്റേതുള്‍പ്പെടെയുള്ള പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.
ഹോസ്റ്റലില്‍ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. എന്നാല്‍ സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.