Advertisment

നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമിലെ 10 വയസുകാരന് കോളറ സ്ഥിരീകരിച്ച പിന്നാലെ കൂടുതല്‍ സാമ്പിളുകളുടെ ഫലം ഇന്ന് പുറത്ത് വരും: കോളറ ലക്ഷണങ്ങളോടെ 11 പേര്‍ ആശുപത്രിയില്‍

11 പേരാണ് രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇവരിൽ നാല് പേരുടെ സാമ്പിൾ ഫലങ്ങൾ ഇന്ന് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പബ്ലിക്ക് ഹെൽത്ത് ലാബിലാണ് സാമ്പിൾ പരിശോധിക്കുന്നത്. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
Cholera:

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയര്‍ ഹോമിലെ 10 വയസുകാരന് കോളറ സ്ഥിരീകരിച്ച സംഭവത്തിന് പിന്നാലെ കൂടതൽ സാമ്പിളുകളുടെ ഫലം ഇന്ന് കിട്ടിയേക്കും.

Advertisment

11 പേരാണ് രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇവരിൽ നാല് പേരുടെ സാമ്പിൾ ഫലങ്ങൾ ഇന്ന് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പബ്ലിക്ക് ഹെൽത്ത് ലാബിലാണ് സാമ്പിൾ പരിശോധിക്കുന്നത്. 

രോ​ഗലക്ഷണങ്ങളോടെ മരിച്ച 26കാരനായ അനുവിന്റെ ബന്ധുക്കളും നിരീക്ഷണത്തിലാണ്. അതേസമയം രോഗ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ഡിഎംഒയുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘം റാപിഡ് റെസ്പോൺസ് ടീമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലാകെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisment