New Update
/sathyam/media/media_files/2025/11/26/constitution-day-2025-11-26-19-57-57.jpg)
തിരുവനന്തപുരം: ഭരണഘടനാ ദിനവും, മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ 100-ാം വാർഷികവും പ്രമാണിച്ച് കേരള ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിൽ പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾക്ക് എന്റെ സത്യാനേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തിന്റെ വിതരണം നടത്തി.
Advertisment
പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ നിർവ്വഹിച്ചു. ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ഗിരി ശങ്കരൻ തമ്പി, വൈസ് പ്രിൻസിപ്പൽ ശോഭന കുമാരി, ഗാന്ധി സ്മാരക നിധി സെക്രട്ടറി ടി.ആർ. സദാശിവൻ നായർ, ജോയിന്റ് സെക്രട്ടറി വി.കെ. മോഹൻ, പി.ദിനകരൻ പിള്ള, അഡ്വ. ബി.ജയച്ചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us