കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ സമ്മേളനം കെ. മുരളീധരൻ ഉത്ഘാടനം ചെയ്തു

New Update
g

നെയ്യാറ്റിൻകര: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ സമ്മേളനം നെയ്യാറ്റിൻകര സ്വദേശാഭിമാനി ഠൗൺ ഹാളിൽ ( ഉമ്മൻ ചാണ്ടി നഗർ) കെപിസിസി മുൻ പ്രസിഡൻ്റ് കെ. മുരളീധരൻ ഉത്ഘാടനം ചെയ്തു. 

Advertisment

സഹകരണ മേഖല ഇന്ന് നേരിടുന്ന പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികലമായ നയങ്ങളാണെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് എം.സതീഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. അഡ്വ. എം.വിൻസെൻ്റ് എം എൽ എ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സഹകരണ വകുപ്പിന് മാത്രമായി മന്ത്രി ഇല്ലാത്തത് വകുപ്പിൻ്റെ കാര്യക്ഷമതയെ ബാധിച്ചെന്ന് അഡ്വ. എം. വിൻസൻ്റ് എം.എൽ. എ അഭിപ്രായപ്പെട്ടു. 

കെ സി ഇ എഫ് സംസ്ഥാന പ്രസിഡൻ്റ് എം.രാജു  മുഖ്യാതിഥിയായിരുന്നു. കെ സി ഇ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ ഡി സാബു മുഖ്യപ്രഭാഷണം നടത്തി. ഡോ.ബെറ്റിമോൾ മാത്യു വനിതാ സമ്മേളനം ഉത്ഘാടനം ചെയ്തു. 

കെ സി ഇ എഫ് സംസ്ഥാന ട്രഷറർ കെ.കെ സന്തോഷ് യാത്രയയപ്പ് സമ്മേളനം ഉത്ഘാടനം ചെയ്തു. കെ സി ഇ എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി മുതിർന്ന സഹകാരികളെ ആദരിച്ചു. 

കെ സി ഇ എഫ് സംസ്ഥാന സെക്രട്ടറി ബി ആർ അനിൽകുമാർ, റെജി പി സാം, വനിതാ ഫോറം സംസ്ഥാന ചെയർപേഴ്സൺ സി. ശ്രീകല എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി വി.ബിജുകുമാർ സ്വാഗതവും ജില്ലാ ട്രഷറർ എസ്. അനിൽകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisment