വിഴിഞ്ഞത്ത് സിപിഎം പ്രാദേശിക നേതാവ് ജീവനൊടുക്കി

തിരുവനന്തപുരം ചാലക്കുഴിയിലെ ലോഡ്ജിലാണ് സ്റ്റാന്‍ലിയുടെ മൃതദേഹം കണ്ടെത്തിയത്

New Update
stanly

തിരുവനന്തപുരം: വിഴിഞ്ഞത്ത് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സിപിഎം പ്രാദേശിക നേതാവും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ സ്റ്റാന്‍ലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

തിരുവനന്തപുരം ചാലക്കുഴിയിലെ ലോഡ്ജിലാണ് സ്റ്റാന്‍ലിയുടെ മൃതദേഹം കണ്ടെത്തിയത്.

 വീട്ടില്‍ നിന്ന് രാവിലെ പിണങ്ങിയിറങ്ങിയതാണെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.

വ്യാപാര വ്യവസായ സമിതി ചിക്കന്‍ സമിതിയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് സ്റ്റാന്‍ലി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Advertisment