/sathyam/media/media_files/2025/12/08/anju-gopal-2025-12-08-20-01-25.jpg)
തിരുവനന്തപുരം: മാരായമുട്ടം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക അഞ്ജു ഗോപാൽ വി എസിന് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മലയാളം വിഭാഗത്തിൽ പി.എച്ച്.ഡി ലഭിച്ചു.
നീറമൺകര എൻ എസ്.എസ് കോളേജിൽ മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലക്ചറായി ജോലിയിൽ പ്രവേശിച്ച ടീച്ചർ തുടർന്ന് നെയ്യാറ്റിൻകര, വെങ്ങാനൂർ, ആനാവൂർ എന്നീ ഗവ. ഹൈസ്കൂളുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്
വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ സേവനത്തിലിരിക്കെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് ഓഫീസറായിരുന്നു. മലയാള മനോരമ മികച്ച നല്ല പാഠം കോ ഓർഡിനേറ്റർ ബഹുമതിയും ലഭിച്ചിട്ടുണ്ട്.
മികച്ച സംഘാടകയായ ടീച്ചർ കഴിഞ്ഞ ആറു വർഷമായി പി.എൻ പണിക്കർ വായന മിഷൻ തിരുവനന്തപുരം ജില്ല കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചുവരികയാണ്
ആര്യൻകോട് പഞ്ചായത്തിലെ കുറ്റിയായണിക്കാട് സ്വസ്തിയിൽ പരേതരായ കെ. വി.വേണുഗോപാലിൻ്റെയും സുകുമാരിയുടെയും മകളാണ്. ഭർത്താവ് എം.ജി. ജോൺസൺ. മകൾ മാരായമുട്ടം ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അരുന്ധതി തീർത്ഥ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us