ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/fx3ZnHj4JhhMnKMjxJVU.jpg)
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
Advertisment
മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്. ജീവിതം മടുത്തു. അതിനാല്‍ പോകുന്നുവെന്നും കുറിപ്പിലെഴുതിയിട്ടുണ്ട്. അഭിരാമി മരിച്ചു കിടന്ന മുറിയില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്.
അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. സഹപാഠികളുടെ ഉള്‍പ്പെടെ മൊഴിയെടുക്കും.
ആറ് മാസം മുന്‍പായിരുന്നു അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. കുടുംബ പ്രശ്‌നങ്ങളോ മറ്റ് എന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണം എന്നും പൊലീസ് പരിശോധിക്കും.