'കാണ്മാനില്ല' നിറഞ്ഞ സദസ്സിൽ അരങ്ങേറി

New Update
94972176-7dd9-4988-94dd-db9b94525e0e

തിരുവനന്തപുരം: വാക്കിലും വരയിലും വിസ്‌മയം തീർത്ത പ്രതിഭ - സാബുലാലിന് ഭാരത് ഭവന്റെ സഹകരണത്തോടെ ക്യാമിയോ ലൈറ്റ്സ് ഒരുക്കിയ അനുസ്മരണം ഭാരത് ഭവൻ ശെമ്മാങ്കുടി സ്മൃതി ഹൈക്യു തിയറ്ററിൽ നടന്നു.   

Advertisment

വൈകുന്നേരം 6 മണിക്ക് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂരിന്റെ അധ്യക്ഷതയിൽ നടന്ന ഓർമ്മ കൂട്ടായ്മയുടെ ഉദ്‌ഘാടനവും സാബുലാൽ അനുസ്മരണവും ഡി.രഘുത്തമൻ നിർവ്വഹിച്ചു. 

സാബുലാലിന്റെ എഴുത്തുകളും വരകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള - ‘വരയിലും വാക്കിലും സാബു ലാൽ’ - എന്ന ഓർമ്മ പുസ്തകം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഡോ.വേണു വി - ഐ. എ എസിനു നൽകി പ്രകാശനം ചെയ്തു. 

ശ്രീകണ്ഠൻ കരിക്കകം പുസ്തകപരിചയവും, ശ്രീകാന്ത് ക്യാമിയോ സ്വാഗതവും,  തിയേറ്റർ  ആർട്ടിസ്റ്റ് ശ്രീലത കടവിൽ ആശംസയും അർപ്പിച്ചു. 

തുടർന്ന് ശ്രദ്ധേയ നാടക - ചലച്ചിത്ര അഭിനേതാവ് പി. ജെ ഉണ്ണി കൃഷ്ണൻ അവതരിപ്പിച്ച ‘കാണ്മാനില്ല’ എന്ന ഏകഹാര്യം അരങ്ങേറി.

Advertisment