/sathyam/media/media_files/2025/12/18/employees-sangh-neyyattinkara-2025-12-18-20-25-19.jpg)
നെയ്യാറ്റിന്‍കര: കെ എസ് ആർ ടി സി ജീവനക്കാർക്ക് ഒരു ഗഡു ഡിഎ പോലും അനുവദിക്കാതെയും പങ്കാളിത്ത പെൻഷനുൾപ്പടെയുള്ള തൊഴിലവകാശങ്ങൾക്കു വേണ്ടി ശമ്പളത്തിൽ നിന്നും ഈടാക്കുന്ന തുക പെൻഷൻ ഫണ്ടിലടക്കാതെയും ഇടതു സർക്കാർ നടത്തുന്നത് പകൽക്കൊള്ളയാണ്.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം കാറ്റിൽ പറത്തിക്കൊണ്ട് അങ്ങേയറ്റം തൊഴിലാളി വഞ്ചനാപരമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അജയകുമാർ പറഞ്ഞു.
നെയ്യാറ്റിൻകര ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിനു മുന്നിൽ എംപ്ലോയീസ് സംഘ് തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പന്ത്രണ്ട് മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.എ.കുടിശ്ശിക ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ അവസാനിപ്പിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, അപേക്ഷിക്കുന്ന മുറക്ക് പി എഫ് ലോൺ അനുവദിക്കുക, എല്ലാ വിഭാഗം ജീവനക്കാർക്കും അർഹമായ പ്രമോഷൻ അനുവദിക്കുക, കേന്ദ്രസർക്കാരിൻ്റെ പുതിയ വേജ് കോഡ് അനുസരിച്ച് എല്ലാ താൽക്കാലിക വിഭാഗം ജീവനക്കാർക്കും തുല്യജോലിക്ക് തുല്യവേതനം /ആനുകൂല്യങ്ങൾ എന്ന നിയമം നടപ്പിലാക്കുക, ശമ്പള പരിഷ്കരണ കരാറിലെ ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക. ജീവനക്കാരുടെ ബാറ്റ കയ്യിൽ നൽകുക, കെ എസ് ആർ ടി സി ക്ക് പുതിയ ബസ്സുകൾ വാങ്ങി നൽകി റൂട്ടുകൾ സംരക്ഷിക്കുക, ഡ്യൂട്ടികൾ വെട്ടിക്കുറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക, കെ എസ് ആർ ടി സി യെ സർക്കാർ ഡിപ്പാർട്ട്മെൻറ് ആക്കി പൊതു ഗതാഗതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിസംബർ 16, 17, 18 എന്നീ തിയതികളിലായി മുഴുവൻ ജില്ലകളിലും നടത്തുന്ന ഉപവാസ സമരത്തിൻ്റെ ഭാഗമായിട്ടാണ് ഈ സമരം സംഘടിപ്പിച്ചത്.
/filters:format(webp)/sathyam/media/media_files/2025/12/18/employees-sangh-neyyattinkara-2-2025-12-18-20-25-34.jpg)
ജില്ലാ പ്രസിഡൻ്റ് സി എസ് ശരത് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സഭയിൽ ജില്ലാ സെക്രട്ടറി എ എസ് പത്മകുമാർ സ്വാഗതം ആശംസിച്ചു. സംസ്ഥാന ട്രഷറർ ആർ. എൽ ബിജുകുമാർ, സംസ്ഥാന സെക്രട്ടറിമാരായ എൻ എസ് രണജിത്, ഓ കെ രാധിക, കാട്ടാക്കട യൂണിറ്റ് സെക്രട്ടറി ആർ റെജി, ജില്ലാ ജോയിൻ്റ് സെക്രട്ടറി എസ്. എസ്. ശ്രീജിത് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി പി.കെ സുഹൃദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻറ് സെക്രട്ടറി എം പ്രമോദ് കൃതജ്ഞത രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us