തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മരണംവരെ കഠിന തടവ്. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി.ഷിബുവാണു ശിക്ഷ വിധിച്ചത്. 1.90 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതില്‍നിന്ന് 1.5 ലക്ഷം രൂപ കുട്ടിക്കു നല്‍കാനും കോടതി വിധിച്ചു.
കുട്ടിക്ക് ഒന്നര വയസുള്ളപ്പോൾ അമ്മ മരിച്ചിരുന്നു. തുടർന്ന് കുട്ടി ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിതാവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെ കുട്ടി വിവരം ക്ലാസ് ടീച്ചറെ അറിയിച്ചു. തുടര്‍ന്നു പൊലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
2023-ൽ 15-ാം വയസ്സിലാണ് പിതാവ് പീഡിപ്പിക്കുന്ന വിവരം പെൺകുട്ടി ക്ലാസ് ടീച്ചറോടു പറഞ്ഞത്.