New Update
/sathyam/media/media_files/3dQrYM0DcIVmM5zYTT6p.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഏറ്റവും ഒടുവിലായി പനിബാധ മൂലം മൂന്ന് മരണം കൂടിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
Advertisment
കഴിഞ്ഞ ഒരു ദിവസത്തിനിടെ കേരളത്തിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 159 ആണ്. എച്ച് 1 എൻ 1 പനിബാധ മൂലം 42 പേരാണ് ചികിത്സ തേടിയത്. നിലവിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്താകെയുള്ള പനിബാധിതരുടെ എണ്ണം 11,050 ആണ്.
അതേ സമയം അഞ്ച് ദിവസത്തിന് ശേഷമാണ് സംസ്ഥാനത്തെ പനിബാധിതരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ ആരോഗ്യവകുപ്പ് പുറത്തുവിടുന്നത്.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 493 പേർക്ക് ഡെങ്കിപ്പനിയും, 158 പേർക്ക് എച്ച് 1 എൻ1 ഉം സ്ഥിരീകരിച്ചിട്ടുണ്ട്.