സംസ്ഥാനത്ത് ആശങ്കയായി അഞ്ചാംപനി; കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട്

ഒരാഴ്ചക്കിടെ മലപ്പുറത്ത് രണ്ടു കുട്ടികള്‍ അഞ്ചാംപനി ബാധിച്ച് മരിച്ചു. ഈ വര്‍ഷം ഇതുവരെ നാല് അഞ്ചാംപനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

author-image
name
New Update
ANCHAM.jpg

തിരുവനന്തപുരം; സംസ്ഥാനത്ത് ആശങ്കയായി അഞ്ചാംപനി. കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചക്കിടെ മലപ്പുറത്ത് രണ്ടു കുട്ടികള്‍ അഞ്ചാംപനി ബാധിച്ച് മരിച്ചു. ഈ വര്‍ഷം ഇതുവരെ നാല് അഞ്ചാംപനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

2362 കുട്ടികള്‍ക്ക് രോഗം ബാധിച്ചു. 1702 കുട്ടികള്‍ സമാന ലക്ഷണങ്ങളുമായും 660 പേര്‍ രോഗം സ്ഥിരീകരിച്ചും ചികിത്സ തേടി. മലപ്പുറത്ത് മരിച്ച രണ്ടു കുട്ടികളും പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതേസമയം പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ല​ക്ഷ്യം നേ​ടാ​ൻ ​ ‘മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് 5.0’ യ​ജ്ഞം ആ​രം​ഭി​ക്കാ​നും ആരോഗ്യവകുപ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ആ​ഗ​സ്റ്റ് ഏ​ഴു​മു​ത​ൽ 12 വ​രെ ആ​ദ്യ​ഘ​ട്ട​വും സെ​പ്റ്റം​ബ​ർ 11 മു​ത​ൽ 16 വ​രെ ര​ണ്ടാം​ഘ​ട്ട​വും ഒ​ക്ടോ​ബ​ർ ഒ​മ്പ​തു​ മു​ത​ൽ 14 വ​രെ മൂ​ന്നാം​ഘ​ട്ട​വും ന​ട​ക്കും. വാ​ക്സി​നേ​ഷ​ൻ ക​ണ​ക്കി​ൽ പി​റ​കി​ൽ നി​ൽ​ക്കു​ന്ന ജി​ല്ല​ക​ൾ​ക്ക് പ്ര​ത്യേ​ക ഊ​ന്ന​ൽ ന​ൽ​കി​യാ​ണ്‌ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

fever
Advertisment