New Update
/sathyam/media/media_files/2025/10/16/tvm-2025-10-16-23-32-08.jpg)
തിരുവനന്തപുരം: കാഞ്ഞിരക്കുളത്ത് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വാഹന പരിശോധന നടത്തി പണം തട്ടിയ യുവാവ് അറസ്റ്റില്‍. കാഞ്ഞിരക്കുളം സ്വദേശിയായ രതീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Advertisment
ഇയാള്‍ പാറശ്ശാല ആര്‍ടിഒ ഓഫീസിലെ മുൻ താല്‍കാലിക ജീവനക്കാരനായിരുന്നു.
തടത്തിക്കുളം ബൈപ്പാസ് മേഖലയില്‍ രാത്രിയില്‍ ലോറി തടഞ്ഞ് വാഹന ഉടമകളെ ഭീഷണിപ്പെടുത്തിയായിരുന്നു ഇയാൾ പണം തട്ടിയത്.
തിരുനല്‍വേലി സ്വദേശി സെന്തില്‍ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട്ടില്‍ നിന്നും വിഴിഞ്ഞം തുറമുഖത്തേക്ക് കല്ല് കയറ്റി വരുന്ന ലോറികളെയായിരുന്നു ഇയാള്‍ പ്രധാനമായും ഉന്നംവച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഗൂഗിൾ പേ വഴി പണം കൈക്കലാക്കുന്നതായിരുന്നു രീതി.