നെയ്യാറ്റിൻകര ഗാന്ധിമിത്ര മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജി രക്തസാക്ഷിത്വദിനം ആചരിച്ചു

New Update
bf6c4d69-38cf-44da-af31-e27e36fae4e7

നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര ഗാന്ധിമിത്ര മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ  ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാവിലെ 7ന് ആരംഭിച്ച ഉപവാസം സി.കെ ഹരീന്ദ്രൻ എംഎൽഎ ഉത്ഘാടനം ചെയ്തു. 

Advertisment

നെയ്യാറ്റിൻകര ലത്തീൻ രൂപത മുൻ ബിഷപ്പ് റൈറ്റ് റവ.ഡോ.വിൻസന്റ് സാമുവൽ, അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ, നഗരസഭ ചെയർ പേഴ്സൺ ഡബ്ലു.ആർ. ഹീബ, രചന വേലപ്പൻ നായർ എന്നിവർ അനുസ്മരണ സന്ദേശം നൽകി.

c71d845b-aae6-4c5b-92b6-462a8d2db6e9

ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ. ബി.ജയചന്ദൻ നായരുടെ അധ്യക്ഷതയിൽ വൈകുന്നേരം 78 ദീപങ്ങൾ നിരത്തി സ്നേഹജ്വാല തെളിയിച്ച് സമാപന യോഗം നടത്തി. 

സ്വാമി മഹേശ്വരാനന്ദ സരസ്വതി സ്നേഹജ്വാല ഉത്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.സജു, മഹാത്മജി അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധിമിത്ര മണ്ഡലം ഭാരവാഹികളായ ഇലിപ്പോട്ടുകോണം വിജയൻ, ബിനു മരുതത്തൂർ, കെ.കെ.ശ്രീകുമാർ, തിരുമംഗലം സന്തോഷ് എന്നിവർ ഉപവാസ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

f3281d92-64f2-40d3-83e3-d2230cd8ca69

രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ, നിംസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ, നെയ്യാറ്റിൻകരയിലെ വിവിധ സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്ത് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ച നടത്തി.

Advertisment