നെയ്യാറ്റിൻകര: നെയ്യാറ്റിൻകര മഹാത്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി എന്ന പേരിൽ മഹാത്മജിയുടെ രക്തസാക്ഷി ദിനാചരണവും കാവ്യാർച്ചനയും സംഘടിപ്പിച്ചു.
ഗാന്ധി സ്മൃതിയുടെ ഉദ്ഘാടനം പ്രമുഖ ഗാന്ധിയനായ കുളത്തൂർ ജി. മിത്രൻ നിർവ്വഹിച്ചു. മഹാത്മജിക്കൊരു കാവ്യാർച്ചനയുടെ ഉദ്ഘാടനം പ്രമുഖ കവിയും എഴുത്തുകാരനുമായ രാജൻ വി. പൊഴിയൂർ നിർവ്വഹിച്ചു.
ഫിംഗർ പ്രിൻ്റ് ബ്യൂറോ റിട്ട. ഡപ്യൂട്ടി ഡയറക്ടർ ഷിബു ആറാലുംമൂട് , കവികളായ ജഗദീഷ് കോവളം, മണികണ്ഠൻ മണലൂർ, ആർ.സി.സുജിത്, രാജാംബിക , അനൂപ് തിരുപുറം, അജിത് ലാൽ, ചമ്പയിൽ സുരേഷ്, അഡ്വ. മഞ്ചവിളാകം ജയകുമാർ , അഡ്വ. ആർ.എസ്. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു