New Update
/sathyam/media/media_files/0iGL7Nl5UeaeCmCVbO8W.jpg)
തിരുവനന്തപുരം: ഗതാഗത മന്ത്രിയായി കെബി ഗണേഷ് കുമാർ സ്ഥാനമേറ്റത്തോടെ മന്ത്രിയുമായി അഭിപ്രായ ഭിന്നത തുടരുന്നതിനിടെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ബിജു പ്രഭാകര്‍ രംഗത്ത്.
Advertisment
ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കിയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. കെഎസ്ആർടിസി എംഡി സ്ഥാനത്തോടൊപ്പം ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
കെഎസ്ആർടിസി മാനേജ്മെൻ്റിൻ്റെ പല തീരുമാനങ്ങൾക്കെതിരെയും കെബി ഗണേഷ് കുമാർ പരസ്യ വിയോജിപ്പ് പ്രകടിപ്പിച്ച രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇനി തുടർന്നു പോകാൻ കഴിയില്ല എന്ന നിലപാടാണ് ഇപ്പോൾ ബിജു പ്രഭാകർ കൈകൊണ്ടിരിക്കുന്നത്.