പ്രൊഫ. ബി.എസ് മനോജിനും എ സജിമോനും എംജിഎം ഇൻസ്റ്റിറ്റ്യൂഷൻസ് ഗുരുരത്നം പുരസ്കാരം

New Update
bs manoj m sajimon

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് എംജിഎം എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഏർപ്പെടുത്തിയ മൂന്നാമത് ഗുരുരത്നം പുരസ്കാരം പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്.

Advertisment

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ സീനിയർ പ്രൊഫസറും അസോസിയേറ്റ് ഡീനും ആയി പ്രവർത്തിച്ചു വരുന്ന പ്രൊഫ. ബി.എസ്.മനോജ്, കൊട്ടാരക്കര വെണ്ടാർ ശ്രീ വിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അധ്യാപകൻ എ.സജിമോൻ എന്നിവർക്കാണ് ഈ വർഷത്തെ ഗുരുരത്ന പുരസ്കാരം.

എംഎച്ച്ആര്‍ഡി അംഗീകരിച്ച പുതുമയുള്ള ഗവേഷണാധിഷ്ഠിത  അധ്യാപനരീതിയായ മൾട്ടി-ട്രാക്ക് മോഡുലാർ ടീച്ചിംഗ്  എന്ന പഠനരീതി വികസിപ്പിച്ചെടുത്തത് പ്രൊഫ. ബി.എസ്.മനോജ് ആണ്. 

മൂന്ന് പുസ്തകങ്ങളും പത്ത് പുസ്തക അദ്ധ്യായങ്ങളും ഇരുനൂറിലധികം അന്താരാഷ്ട്ര ജേർണൽ കോൺഫറൻസ് പ്രസിദ്ധീകരണങ്ങളും രചിച്ചിട്ടുണ്ട്. 2025 ലെ രാഷ്ട്രപതിയുടെ ദേശീയ അധ്യാപക പുരസ്കാരവും മനോജിന് ലഭിച്ചിട്ടുണ്ട്.

സീനിയർ കോമേഴ്സ് അധ്യാപകനായ പി.എ. സജിമോൻ നാഷണൽ സർവ്വീസ് സ്കീം കൊല്ലം ജില്ലാ കോർഡിനേറ്റർ കൂടിയാണ്. സംസ്ഥാന സർക്കാറിൻറെ മാതൃകാ അധ്യാപകനുള്ള അധ്യാപക അവാർഡ്, കേരള സർക്കാർ നാഷണൽ സർവ്വീസ് സ്കീം ബെസ്റ്റ് പ്രോഗ്രാം ഓഫീസർ അവാർഡ്, ബെസ്റ്റ് കരിയർ മാസ്റ്റർ അവാർഡ്, ലൈഫ് ടൈം അച്ചീവ്മെന്റ്റ് അധ്യാപക അവാർഡ് എന്നിവ നേടിയിട്ടുണ്ട് .

എംജിഎം എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാഡമിക് അഡ്വൈസറി ബോർഡ് പ്രസിഡന്റ് ഡോ.സിറിയക് തോമസ്, എംജിഎം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, അഡ്വൈസറി ബോർഡ് അംഗങ്ങളായ ജസ്റ്റിസ് എബ്രഹാം മാത്യു, കെ.ടി ചാക്കോ ഐഎഎസ്, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.കുഞ്ചെറിയ പി.ഐസക് കേരള സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ.ഡോ. ജി.ഗോപകുമാർ എംജിഎം കോളേജസ് വൈസ് ചെയർമാൻ വിനോദ് തോമസ് ഐപിഎസ്, ആൽഫാ മേരി വർഗീസ് എംജിഎം എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് എക്സിക്യൂട്ടീവ് സെക്രട്ടറി ഗോപിനാഥ് മഠത്തിൽ എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് പുരസ്കാരം നിർണയിച്ചത്.

Advertisment