ആഭ്യന്തര മന്ത്രാലയം ഒന്നും അറിഞ്ഞില്ലെന്നാണ് പറയുന്നത്; അറിഞ്ഞില്ലെങ്കില്‍ അത് വീഴ്ച അല്ലേ. തലവനായ മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നതിന്റെ ലോജിക് അറിയില്ല; ഒരു മന്ത്രിയുടെ വീട്ടിലേക്കും നിവേദനവുമായി പോകില്ല; പോകുന്നുവെങ്കില്‍ പ്രതിഷേധിക്കാനായിരിക്കുമെന്ന് ജയപ്രകാശ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
jayaprakashUntitled7

തിരുവനന്തപുരം: സിബിഐ അന്വേഷണം ഏറ്റെടുത്തു എന്ന് പറയുന്നത് വരെ പോരാടുമെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍. ആദ്യം മുഖ്യമന്ത്രിയെ കണ്ടപ്പോഴും ധൃതിപിടിച്ചു തന്നെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം വീണ്ടും ധൃതി പിടിച്ച നീക്കങ്ങള്‍ ഉണ്ടായി. ആഭ്യന്തര മന്ത്രാലയം ഒന്നും അറിഞ്ഞില്ലെന്നാണ് പറയുന്നത്.

Advertisment

അറിഞ്ഞില്ലെങ്കില്‍ അത് വീഴ്ച അല്ലേ. തലവനായ മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നതിന്റെ ലോജിക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അവസാനം മൂന്ന് വനിത ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. അവരാണ് വൈകിപ്പിച്ചത് എന്ന് പറയുന്നു. അപ്പോള്‍ തലപ്പത്തുള്ളവര്‍ എന്ത് ചെയ്തു. ആരുടെയെങ്കിലും മുകളില്‍ പഴി ചാരുകയാണ്. അവരെ മാത്രം സസ്പെന്‍ഡ് ചെയ്താല്‍ മതിയോ.

ധൃതി പിടിച്ചു നടപടികളിലേക്ക് കടന്നത് കൊണ്ട് ഞങ്ങള്‍ വെറുതെ നില്‍ക്കില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് തന്നെയാണ് ധൃതി പിടിച്ചു കാര്യങ്ങള്‍ ചെയ്യുന്നത്. ഇനിയും പ്രക്ഷോഭം ഉണ്ടായാല്‍ സര്‍ക്കാരിനെ ബാധിക്കും എന്നറിയാം. അത് തനിക്ക് പ്രശ്‌നമല്ല. നീതി കിട്ടും വരെ പോരാടും. ഏത് ചെറിയവന്റെ വീട്ടില്‍ ആയാലും, വലിയവന്റെ വീട്ടില്‍ ആയാലും പ്രതിഷേധവുമായി മുന്നോട്ട് പോകും.

ഇനി സിബിഐ അന്വേഷണം വരുമെന്ന് പ്രതീക്ഷയുണ്ട്. അന്വേഷണം തുടങ്ങും വരെ വെറുതെ നില്‍ക്കില്ല. ഒരു മന്ത്രിയുടെ വീട്ടിലേക്കും നിവേദനവുമായി പോകില്ല. പോകുന്നുവെങ്കില്‍ പ്രതിഷേധിക്കാനായിരിക്കുമെന്നും ജയപ്രകാശ് പറഞ്ഞു.

പ്രതിപക്ഷനേതാവ് തുടക്കം മുതല്‍ തങ്ങള്‍ക്കൊപ്പം നിന്നു. ഒരു കുടുംബത്തെ പോലെ തന്നെ ഒപ്പം ഉണ്ടായിരുന്നു- ജയപ്രകാശ് കൂട്ടിച്ചേര്‍ത്തു.