/sathyam/media/media_files/B18uvq42u6VPnFVVfex7.jpg)
തിരുവനന്തപുരം: ഇടതുമുന്നണിക്കൊപ്പം ഉറച്ച് നിൽക്കുമെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. ജയപരാജയങ്ങൾ നോക്കി മുന്നണി മാറില്ലെന്നും എല്‍ഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിൽ നിന്നു കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫ് കണ്‍വീനർ പുറത്താക്കിയെന്ന് പ്രഖ്യാപിച്ചപ്പോഴാണ് തങ്ങൾ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് എൽഡിഎഫിലേക്ക് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ ഗോസിപ്പ് ഉണ്ടാക്കി ചര്‍ച്ചയാക്കുകയാണ് ചിലരുടെ ലക്ഷ്യം. അതില്‍ ആര്‍ക്കെങ്കിലും സുഖം കിട്ടുന്നുണ്ടെങ്കില്‍ കിട്ടിക്കോട്ടെയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
രാജ്യസഭാ സീറ്റ് തങ്ങൾക്ക് വേണമെന്ന ആവശ്യം എൽഡിഎഫിനെ അറിയിച്ചിട്ടുണ്ട്. തീരുമാനം തിങ്കളാഴ്ച അറിയിക്കാമെന്നാണു പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.