തൃശ്ശൂർ: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി നോട്ടീസ് ഡീൽ ഉറപ്പിക്കാനെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. വലിയ നടപടിയിലേക്ക് ഇഡി പോകുമെന്ന് താൻ കരുതുന്നില്ല.
കേരളത്തിൽ നിന്ന് ഒന്നുരണ്ടുപേരെ പാർലമെന്റിലേക്ക് അയയ്ക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യം. സീറ്റ് തൃശ്ശൂരും തിരുവനന്തപുരവും തന്നെയാണ്. ആ ഡീലിനെ ഭയപ്പെടുന്നില്ലെന്നും ഡീൽ ഉണ്ടെന്ന് കരുതി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാവ് പി കെ ബിജു ഇന്ന് ഇഡി ക്ക് മുന്നിൽ ഹാജരായേക്കും. ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പി കെ ബിജുവിന് നൽകിയിരിക്കുന്ന നിർദ്ദേശം.
ഹാജരാകുന്നതിന് തടസം അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങളൊന്നും ഇതുവരെ ഇ ഡി ഓഫീസിൽ ലഭിച്ചിട്ടില്ല.