ദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യാ മുന്നണി അത്ഭുതം സൃഷ്ടിക്കുക തന്നെ ചെയ്യുമെന്ന് കെ.മുരളീധരൻ എം പി

New Update
hhggh3933

തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യാ മുന്നണി അത്ഭുതം സൃഷ്ടിക്കുക തന്നെ ചെയ്യുമെന്ന് കെ.മുരളീധരൻ എം പി. നികുതിക്കൊള്ളയിലൂടെ സാധാരണക്കാരൻ്റെ ജീവിതം ദുരിതത്തിലാഴ്ത്തിയ നെറികെട്ട ഭരണത്തിനെതിരെ സാധാരണക്കാർ പ്രതികരിക്കും. 

Advertisment

തലസ്ഥാനത്ത് നിർമ്മിക്കുന്ന കെ.കരുണാകരൻ സെൻ്റർ കോൺഗ്രസ്സുകാരുടെ അഭിമാനമായി മാറുമെന്നും ജില്ലകളിൽ ആരംഭിച്ച സംഭാവന സ്വരൂപിക്കലിൻ്റെ ആദ്യ വിഹിതം തിരുവനന്തപുരം ഡിസിസിയിൽ നിന്നും സ്വീകരിക്കുന്നതിൽ  അഭിമാനമുണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം ഡി സി സി സ്വരൂപിച്ച കെ.കരുണാകരൻ സെൻ്ററിൻ്റെ ആദ്യ ഗഡുവായ 60 ലക്ഷം രൂപഡോ.ശശി തരൂർ എം പി യുടെ സാന്നിദ്ധ്യത്തിൽ ഇന്ദിരാഗാന്ധി ആഡിറ്റോറിയത്തിൽ വച്ച് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി സി സി പ്രസിഡൻ്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.ശക്തൻ, , വി.എസ്. ശിവകുമാർ, ചെറിയാൻ ഫിലിപ്പ്, കെ.പി.ശ്രീകുമാർ,പി.മോഹൻരാജ്, ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, എൻ.പീതാംബരക്കുറുപ്പ്, മര്യാപുരം ശ്രീകുമാർ, ജി.എസ്.ബാബു, കരകുളം കൃഷ്ണപിള്ള, എം.എ.വാഹിദ് തുടങ്ങിയവർ പങ്കെടുത്തു

Advertisment