തിരുവനന്തപുരം: എസ്ഡിപിഐയുടെ പിന്തുണ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലന്ന് കെ.സുധാകരന്‍. എന്നാല്‍ അവരുടെ വോട്ട് വേണ്ട എന്ന് പറയില്ല.
ഇലക്ഷന് ആര് വോട്ട് ചെയ്താലും വോട്ട് വാങ്ങും. പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാര്‍ത്ഥിയും പറയില്ല. വോട്ട് വാങ്ങുന്നത് സ്ഥാനാര്‍ത്ഥിയുടെ മിടുക്കാണെന്നും എസ്ഡിപിഐയുമായി ഒരു ചര്‍ച്ചയും കോണ്‍ഗ്രസ് നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. സി പി എം വോട്ട് ചെയ്യാമെന്ന് പറഞ്ഞാലും വേണ്ടെന്ന് പറയില്ലന്നും കെ സുധാകരന്‍ പറഞ്ഞു